Advertisements
|
ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്ന് അഞ്ച് പേര്
സ്വന്തം ലേഖകന്‍
ബര്‍ലിന്‍: നാലാം ലോക കേരള സഭയിലേക്ക് ജര്‍മനിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അഞ്ച് പേര്. പോള്‍ ഗോപുരത്തിങ്കല്‍, ഗിരികൃഷ്ണന്‍, സരിഗ പ്രേമാനന്ദ്, ജോളി എം പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് ജര്‍മനിയില്‍ നിന്ന് ഇത്തവണത്തെ ലോക കേരള സഭയില്‍ അംഗങ്ങളായിരിക്കുന്നത്.
സരിഗ പ്രേമാനന്ദ്
കോഴിക്കോട് വടകര സ്വദേശിനിയായ സരിഗ ജര്‍മനിയിലെ മ്യൂണിക്കില്‍ താമസിക്കുന്നു. മ്യൂണിക്ക് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്സ് ആന്‍ഡ് ടെക്നോളജി മാസ്ററര് ബിരുദത്തിന് ശേഷം റെസ്പോണ്സിബിള് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്ററാര്‍ട്ടപ്പ് തുടങ്ങുന്നതിന്റെ അവസാനഘട്ടത്തിലാണ്. ടിയുഎമ്മിലെ വിവിധ വിദ്യാര്‍ഥി കൂട്ടായ്മകളില്‍ പ്രവര്‍ത്തിച്ച സരിഗ സംസ്കാര ജര്‍മ്മനിയുടെ അംഗം കൂടി ആണ്. മ്യുണിക്കിലെ വിമെന്‍ ഇന്‍ എഐ വോളന്റീയറായും പ്രവര്‍ത്തിക്കുന്നു സരിഗ.
പോള്‍ ഗോപുരത്തിങ്കല്‍
നാലാം തവണയും ലോക കേരള സഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പോള്‍ ഗോപുരത്തിങ്കല്‍, ഗ്ളോബല്‍ മലയാളി ഫെഡറേഷന് (ജിഎംഎഫ്) ഗ്ളോബല്‍ ചെയര്മാന്നും ജര്‍മനിയിലെ സാമൂഹ്യ ~ സാംസ്കാരിക ~ നാടകരംഗത്ത് എറെ അറിയപ്പെടുന്ന വൃക്തിയാണ്. മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് വര്‍ഷം തോറും അഞ്ചുദിവസം നീളുന്ന സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് പോളിന്റെ ഒരു സവിശേഷതയാണ്.
ജര്‍മനിയിലെ നവാഗതരായി കുടിയേറുന്ന മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന വൃക്തിയാണ്. കൂടാതെ ജര്‍മനിയിലേയ്ക്ക് മലയാളികള്‍ക്ക് കുടിയേറാന്‍ ജര്‍മന്‍ ഭാഷ പഠിക്കാന്‍ അങ്കമാലിയില്‍ റൈന്‍ലാന്റ് ജര്‍മന്‍ സ്കൂള്‍ എന്ന പേരില്‍ 2020 മുതല്‍ നല്ല നിലയില്‍ ഒ എസ് ഡി പരീക്ഷാ കേന്ദ്രത്തോടു കൂടി ഒരു ഇന്സ്ററിറ്റ്യൂട്ട് തുടങ്ങി അതിന്റെ എംഡിയായും പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ 45 വര്‍ഷമായി കുടുംബസമേതം ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്നു. ഭാര്യ ജെമ്മ.
ഗിരി കൃഷ്ണന്
ഇന്ഫീനിയോണില് കമ്പ്യൂട്ടര്‍ എന്‍ജിനീയറായി ജര്‍മനിയിലെ മ്യൂണിക്കില്‍ ജോലി ചെയ്യുന്ന ഗിരികൃഷ്ണന്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ. കേരള സമാജം മ്യൂണിക്കിന്റെ മുന്‍ പ്രസിഡന്റ്, സംസ്ക്കാര ജര്‍മ്മനിയുടെ നിലവിലെ സെക്രട്ടറി തുടങ്ങിയ നിലകളില്‍ മ്യൂണിക്കിലെ മലയാളി സമൂഹത്തില്‍ നിറഞ്ഞു നില്ക്കുന്ന വൃക്തി. കഴിഞ്ഞ 20 വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്നു.
ജോളി എം. പടയാട്ടില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജോളി എം. പടയാട്ടില്‍, ജര്‍മനിയിലെ കലാ ~ സാംസ്ക്കാരിക രംഗത്ത് മാത്രമല്ല മാധ്യമ പ്രവര്‍ത്തനത്തിലും, ആദ്ധ്യാത്മിക മേഖലയിലും ഏറെ സജീവമാണ്. നിരവധി ലേഖനങ്ങള്‍, കവിതകള്‍, കവിതാ സമാഹാരങ്ങള്‍ തുടങ്ങിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ ലോകം എന്ന പേരില്‍ എഴുതിയ ആത്മകഥ കഴിഞ്ഞ ഡിസംബറില്‍ നവകേരള സദസില്‍ വെച്ച് സാംസ്ക്കാരിക മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത്.
ജര്‍മനിയിലെ കൊളോണില്‍ കഴിഞ്ഞ 39 വര്‍ഷമായി കുടുംബസമേതം താമസിക്കുന്നു. ഭാര്യ ചിന്നു
ജോസ് കുമ്പിളുവേലില്‍
കഴിഞ്ഞ 32 വര്‍ഷമായി ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്നു. ഇവിടെ എത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ജോലി ചെയ്യുന്നു. ഇതിനൊപ്പം കഴിഞ്ഞ 24 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും നടത്തുന്നു. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളായ മലയാള മനോരമ, ദീപിക, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും ദൂരദര്ശന്, കൈരളി, മാതൃഭൂമി. മീഡിയ വണ്‍, ജീവന് ടിവി ഉള്‍പ്പടെ വിവിധ ചാനലുകളിലും കോണ്‍ട്രിബ്യൂട്ടറുമാണ്. യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പ്രവാസിഓണ്ലൈനിന്റെ മുഖ്യ പത്രാധിപരാണ്. 2007 ഡിസംബര്‍ 23 മുതല്‍ പ്രവാസിഓണ്ലൈന് മാധ്യമരംഗത്ത് സജീവമായുണ്ട്. 2020 ഫെബ്രുവരി മുതല്‍ ഇതിന്റെ തുടര്‍ച്ചയായി യൂട്യൂബ് ചാനലും നടത്തിവരുന്നു.
ജര്‍മനിയിലെ കലാ ~ സാംസ്ക്കാരിക ~ സാമുദായിക രംഗങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന വൃക്തി്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. |
![Photo #1 - Germany - Otta Nottathil - loka_kerala_sabha_5_from_germany](../../../getimage?cid=77753&prefix=1&ext=.jpg)
![Photo #2 - Germany - Otta Nottathil - loka_kerala_sabha_5_from_germany](../../../getimage?cid=77753&prefix=2&ext=.jpg)
![Photo #3 - Germany - Otta Nottathil - loka_kerala_sabha_5_from_germany](../../../getimage?cid=77753&prefix=3&ext=.jpg)
![Photo #4 - Germany - Otta Nottathil - loka_kerala_sabha_5_from_germany](../../../getimage?cid=77753&prefix=4&ext=.jpg)
![Photo #5 - Germany - Otta Nottathil - loka_kerala_sabha_5_from_germany](../../../getimage?cid=77753&prefix=5&ext=.jpg) |
|
- dated 14 Jun 2024
|
|
Substituted english content/keywords:
5 from germany for loka kerala sabha |
Comments:
Keywords: Germany - Otta Nottathil - loka_kerala_sabha_5_from_germany Germany - Otta Nottathil - loka_kerala_sabha_5_from_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|